''നോ യുവര്‍ കാന്‍ഡിഡേറ്റ് ആപ്പ്''; സ്ഥാനാർഥികളെക്കുറിച്ച് ഇനി കൂടുതൽ അറിയാം

വോട്ടർമാർക്ക് സ്ഥാനാർഥികളുടെ പേരുകൾ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ നിന്നും വിവരങ്ങൾ ലഭ്യമാവും
''നോ യുവര്‍ കാന്‍ഡിഡേറ്റ് ആപ്പ്'';  സ്ഥാനാർഥികളെക്കുറിച്ച് ഇനി കൂടുതൽ അറിയാം

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെക്കുറിച്ച് കൂടുതൽ അറിയാൻ നോ യുവർ കാൻഡിഡേറ്റ് ആപ്ലിക്കേഷൻ. അതത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്തെ അവരുടെ ക്രിമിനല്‍ പശ്ചാത്തലം, സത്യവാങ്മൂലം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനായി വോട്ടര്‍മാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഉപഭോക്തൃ സൗഹൃദ മൊബൈല്‍ ആപ്പ് ആണ് കെവൈസി.

വോട്ടർമാർക്ക് സ്ഥാനാർഥികളുടെ പേരുകൾ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ നിന്നും വിവരങ്ങൾ ലഭ്യമാവും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com