

കോട്ടയത്ത് കളമൊരുങ്ങി; പ്രചാരണം തുടങ്ങി മുന്നണികൾ, പുതുപ്പള്ളിയിൽ സ്ഥാനാർഥിയാകാതെ എൻഡിഎ
ബിനീഷ് മള്ളൂശേരി
കോട്ടയം: കോട്ടയത്ത് എൽഡിഎഫു യുഡിഎഫും സ്ഥാനാർഥി നിർണയം പൂർത്തിയാക്കി. പുതുപ്പള്ളി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ആരെന്ന് മാത്രം മാറ്റി നിർത്തിയാൽ ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളുടെ ചിത്രം പുറത്തായി. ജില്ലയിലെ യുഡിഎഫ്, എൻഡിഎ സ്ഥാനാർഥി നിർണയ വേളകളിൽ നടന്ന തികച്ചും നാടകീയ മുഹൂർത്തങ്ങൾക്കൊടുവിലാണ് ഈ കളമൊരുങ്ങൽ.
എൽഡിഎഫ് സ്ഥാനാർഥികൾ
കോട്ടയം: കെ. അനില്‍കുമാർ
ഏറ്റുമാനൂർ: വി.എൻ. വാസവൻ
പുതുപ്പള്ളി: കെ.എം. രാധാകൃഷ്ണൻ
ചങ്ങനാശേരി: ജോബ് മൈക്കിള്‍
പാലാ: ജോസ് കെ മാണി
വൈക്കം: പി.പ്രദീപ്
കടുത്തുരുത്തി: നിർമല ജിമ്മി
കാഞ്ഞിരപ്പള്ളി: എൻ. ജയരാജ്
പൂഞ്ഞാർ: സെബാസ്റ്റ്യൻ കുളത്തിങ്കല്‍
മണ്ഡലത്തിൽ ഇവരുടെ പ്രചാരണം ഒന്നാം ഘട്ടം പൂർത്തിയാകാറായി.
യുഡിഎഫ് സ്ഥാനാർഥികൾ
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഏറ്റുമാനൂർ: നാട്ടകം സുരേഷ്
പുതുപ്പള്ളി: ചാണ്ടി ഉമ്മൻ
ചങ്ങനാശേരി: വിനു ജോബ്
പാലാ: മാണി സി. കാപ്പൻ
വൈക്കം: കെ. ബിനിമോൻ
കുടുത്തുരുത്തി: മോൻസ് ജോസഫ്
കാഞ്ഞിരപ്പള്ളി: റോണി കെ. ബേബി
പൂഞ്ഞാർ: സജി ജോസഫ്
ഇവർ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു.
എൻഡിഎ സ്ഥാനാർഥികൾ
കോട്ടയം: പി. അനില്‍കുമാർ
ഏറ്റുമാനൂർ: ആതിര ഡി. നായർ
ചങ്ങനാശേരി: ബി. രാധാകൃഷ്ണ മേനോൻ
പാലാ: ഷോണ്‍ ജോർജ്
വൈക്കം: കെ. അജിത്ത്
കുടുത്തുരുത്തി: സുരേഷ് ഇട്ടിക്കുന്നേല്‍
കാഞ്ഞിരപ്പള്ളി: ജോർജ് കുര്യൻ (കേന്ദ്ര മന്ത്രി)
പൂഞ്ഞാർ: പി.സി. ജോർജ്
പുതുപ്പള്ളിയിൽ എൻഡിഎ പ്രഖ്യാപനം ഉണ്ടാകുമെന്നു കരുതിയെങ്കിലും മൂന്നാം ഘട്ടത്തിലേക്ക് നീട്ടിവെക്കുകയായിരുന്നു. 20 ട്വന്‍റി ഏറ്റുമാനൂർ മത്സരിപ്പിക്കാൻ ആദ്യം തീരുമാനിച്ച സിനിമാ താരം വീണാ നായർക്ക് വോട്ടില്ലാത്തതിനെ തുടർന്നാണ് ശാസ്ത്രീയ സംഗീതജ്ഞയും നര്‍ത്തകിയുമായ ആതിര ഡി. നായരെ ട്വന്‍റി 20 പാര്‍ട്ടി പ്രഖ്യാപിച്ചത്. 25 വയസുള്ള ആതിര എന്‍ഡിഎ സഖ്യത്തിന്‍റെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ്.