
കേരളത്തിൽ യുഡിഎഫിന്‍റെ ശക്തമായ മുന്നേറ്റം.
MV Graphics
കഴക്കൂട്ടത്ത് വി. മുരളീധരൻ വിജയിച്ച്. എൽഡിഎഫിന്‍റെ കടകംപള്ളി സുരേന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. നേമത്ത് രാജീവ് ചന്ദ്രശേഖറും വിജയിച്ചു. ഇതോടെ ബിജെപിക്ക് മൂന്ന് സീറ്റായി
കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ബിജെപിയുടെ എൻഡിഎ സ്ഥാനാർതി ബി.ബി. ഗോപകുമാർ വിജയിച്ചു.
കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ബിജെപിയുടെ എൻഡിഎ സ്ഥാനാർതി ബി.ബി. ഗോപകുമാർ ലീഡ് ചെയ്യുന്നു. നേമത്ത് രാജീവ് ചന്ദ്രശേഖറും ലീഡ് നിലനിർത്തുന്നു. സംസ്ഥാനത്ത് ബിജെപി മുന്നിലുള്ളത് രണ്ട് സീറ്റിൽ.
പാലക്കാട് വീണ്ടും ലീഡ് നേടി യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. 1525 വോട്ടുകളോടെയാണ് മുന്നേറുന്നത്.
ധർമടത്ത് ആറാം റൗണ്ട് വോട്ടെണ്ണൽ അവസാനിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നേറുന്നു. 1536 വോട്ടുകൾക്കാണ് പിണറായി മുന്നേറുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കി യുഡിഎഫ്. മേയ് 10ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. മേയ് 7ന് മുതിർന്ന നേതാക്കൾ ഡൽഹിയിലെത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കാം.
സിപിഎം വിട്ട് സ്വതന്ത്രസ്ഥാനാർഥിയായി പയ്യന്നൂരിൽ മത്സരിക്കുന്ന വി. കുഞ്ഞികൃഷ്ണൻ ലീഡ് ചെയ്യുന്നു.
കാസർഗോഡ് എൻഡിഎ സ്ഥാനാർഥി എം.എൽ. അശ്വിനി മുന്നേറുന്നു
എറണാകുളം, മലപ്പുറം, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പൂർണ ആധിപത്യം സ്ഥാപിച്ച് യുഡിഎഫ്
ധർമടത്ത് ആറാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. 647 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദ് മുന്നേറുന്നത്.
ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ പാലക്കാട്ട് ലീഡ് നേടി. കോൺഗ്രസ് പ്രതിനിധി രമേശ് പിഷാരടിയുടെ ലീഡ് നഷ്ടപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് പിന്നിൽ. വോട്ടെണ്ണൽ അഞ്ച് റൗണ്ട് പിന്നിടുമ്പോഴും യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദ് ലീഡ് ചെയ്യുന്നു.
യുഡിഎഫിന്‍റെ ലീഡ് നൂറ് തൊട്ടു.
ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവനും, ആറന്മുളയിൽ മന്ത്രി വീണ ജോർജും തോൽവി ഉറപ്പിക്കുന്നു. ഏറ്റുമാനൂരിൽ നാട്ടകം സുരേഷും ആറന്മുളയിൽ അബിൻ വർക്കിയും വ്യക്തമായ ലീഡ് നേടി.
ബിജെപി ലീഡ് ചെയ്യുന്നത് ഇപ്പോൾ ഒരു സീറ്റിൽ മാത്രം. നേമത്ത് രാജീവ് ചന്ദ്രശേഖറാണ് മൂവായിരത്തോളം വോട്ടിന് മുന്നിട്ടു നിൽക്കുന്നത്. ഇവിടെ മന്ത്രി വി. ശിവൻകുട്ടിയാണ് എൽഡിഎഫ് സ്ഥാനാർഥി. കെ.എസ്. ശബരിനാഥൻ കോൺഗ്രസ് സ്ഥാനാർഥി.
നാല് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ധർമടം മണ്ഡലത്തിൽ പിന്നിൽ തന്നെ. യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
കായംകുളത്ത് സിറ്റിങ് എംഎൽഎ യു. പ്രതിഭക്കെതിരേ കോൺഗ്രസിന്‍റെ എം. ലിജു ലീഡ് ചെയ്യുന്നു.
പാലക്കാട് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്‍റെ ലീഡ് നഷ്ടപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി രമേശ് പിഷാരടി മുന്നിൽ.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര്യ പി.കെ. ശ്യാമളയ്ക്ക് തളിപ്പറമ്പിൽ ലീഡ് നഷ്ടപ്പെട്ടു. സിപിഎം വിമതൻ ടി.കെ. ഗോവിന്ദൻ ഇവിടെ മുന്നിട്ട് നിൽക്കുന്നു.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി വി.കെ. പ്രശാന്തിനും ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖയ്ക്കും മേൽ കോൺഗ്രസിന്‍റെ കെ. മുരളീധരന് ലീഡ്.
എറണാകുളം ജില്ലയിൽ വൈപ്പിൻ ഒഴികെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു.
നേമത്ത് രാജീവ് ചന്ദ്രശേഖറും പാലക്കാട് ശോഭ സുരേന്ദ്രനും തിരുവല്ലയിൽ അനൂപ് ആന്‍റണിയും മുന്നിൽ.
അമ്പലപ്പുഴയിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന സിപിഎം വിമതൻ ജി. സുധാകരൻ വ്യക്തമായ ലീഡോടെ മുന്നേറുന്നു.
പേരാവൂരിൽ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനെതിരേ സിപിഎം സ്ഥാനാർഥി കെ.കെ. ശൈലജ ലീഡ് തുടരുന്നു. സണ്ണി ജോസഫിന്‍റെ സിറ്റിങ് സീറ്റാണ് പേരാവൂർ.
പത്തനാപുരത്ത് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ ജ്യോതികുമാർ ചാമക്കാല ലീഡ് തുടരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പ്രചാരണത്തിനെത്തിയ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ബിജെപി സ്ഥാനാർഥി അനൂപ് ആന്‍റണി ലീഡ് ചെയ്യുന്നു.
വട്ടിയൂർക്കാവിൽ കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരനും ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖയും പിന്നിൽ.
മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ പിന്നിൽ.
പറവൂരിൽ സിപിഐ സ്ഥാനാർഥി ഇ.ടി. ടൈസണെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഡ് തിരിച്ചുപിടിച്ചു.
പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ സിപിഐ സ്ഥാനാർഥി ഇ.ടി. ടൈസൺ ലീഡ് ചെയ്യുന്നു.
പേരാവൂരിൽ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനെതിരേ മുൻ മന്ത്രി കെ.കെ. ശൈലജ ലീഡ് നേടി.
ധർമടം മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദ് ലീഡ് ചെയ്യുന്നു.
വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ കണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനു ശേഷം യുഡിഎഫ് വ്യക്തമായ ലീഡിലേക്ക് നീങ്ങുന്നു. പത്തിലധികം മന്ത്രിമാർ പിന്നിട്ടു നിൽക്കുമ്പോൾ ഭരണപക്ഷം അഭിമുഖീകരിക്കുന്നത് കനത്ത തിരിച്ചടി.
കൊല്ലം ജില്ലയിലെ ഏഴ് മണ്ഡലങ്ങളിൽ യുഡിഎഫും നാല് മണ്ഡലങ്ങളിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു.
കേരളത്തിൽ വോട്ടെണ്ണൽ
MV Graphics
വി. ശിവൻകുട്ടി, പി. രാജീവ്, ഒ.ആർ. കേളു, വീണ ജോർജ്, ആർ. ബിന്ദു, വി.എൻ. വാസവൻ, കെ.ബി. ഗണേഷ് കുമാർ, വി. അബ്ദുറഹിമാൻ, ജെ. ചിഞ്ചുറാണി, എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രൻ എന്നിവർ അവരവരുടെ മണ്ഡലങ്ങളിൽ പിന്നിട്ടു നിൽക്കുന്നു.
റോഷി അഗസ്റ്റിൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി തുടങ്ങിയ മന്ത്രിമാർ ലീഡ് ചെയ്യുന്നു.
അമ്പലപ്പുഴയിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന സിപിഎം വിമതൻ ജി. സുധാകരൻ ലീഡ് ചെയ്യുന്നു.
കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു.
MV Graphics
മന്ത്രിമാരായ പി. രാജീവിന് കളമശേരിയിലും, വി.എൻ. വാസവന് ഏറ്റുമാനൂരിലും ലീഡ് ഇല്ല.
സിപിഎം വിട്ട് കോൺഗ്രസിനു വേണ്ടി മത്സരിക്കുന്ന അയിഷ പോറ്റി കൊട്ടാരക്കരയിൽ പിന്നിൽ. മന്ത്രി കെ.എൻ. ബാലഗോപാൽ ലീഡ് ചെയ്യുന്നു.
പേരാവൂരിൽ സിറ്റിഎം എംഎൽഎ കൂടിയായ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ലീഡ് ചെയ്യുന്നു. സിപിഎമ്മിന്‍റെ സ്റ്റാർ കാൻഡിഡേറ്റ് കെ.കെ. ശൈലജ പിന്നിൽ.
സിപിഐയുടെ സിറ്റിങ് എംഎൽഎ സി.സി. മുകുന്ദൻ ബിജെപി സ്ഥാനാർഥിയായ നാട്ടികയിൽ മുന്നിട്ടു നിൽക്കുന്ന സിപിഐയുടെ ഔദ്യോഗിക സ്ഥാനാർഥി ഗീത ഗോപി.
മന്ത്രി കെ.ബി. ഗണേഷ് കുമാറും ജ്യോതികുമാർ ചാമക്കാലായും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ.
പാലായിൽ മാണി സി. കാപ്പൻ ലീഡ് ചെയ്യുന്നു.
പോസ്റ്റൽ വോട്ടുകൾ വിവിധ മണ്ഡലങ്ങളിൽ എണ്ണി തീർന്നു. ഇലക്‌ട്രോണി വോട്ടിങ് മെഷീനിലെ (EVM) വോട്ടുകൾ എണ്ണിത്തുടങ്ങി. യഥാർഥ ഫല സൂചനകൾ ഇനിയറിയാം.
പത്തനംതിട്ട ജില്ലയിൽ കോന്നി ഒഴികെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് ചെയ്യുന്നു. മന്ത്രി വീണ ജോർജ് അടക്കം പിന്നിൽ. കോന്നിയിൽ സിപിഎമ്മിന്‍റെ സിറ്റിങ് എംഎൽഎ കെ.യു. ജനീഷ് കുമാർ മുന്നിൽ.
നേമത്ത് രാജീവ് ചന്ദ്രശേഖറും, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും, പാലക്കാട് ശോഭ സുരേന്ദ്രനും അടക്കം 5 എൻഡിഎ സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു.
ആറന്മുള മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി അബിൻ വർക്കിക്ക് ലീഡ്.
എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ, നാല് സീറ്റിൽ ലീഡുമായി എൻഡിഎ
പോസ്റ്റൽ വോട്ടുകളുടെ കൗണ്ടിങ് പുരോഗമിക്കുമ്പോൾ ഇരു മുന്നണികളുടെയും ലീഡ് 60 പിന്നിട്ടു. നേരിയ മുൻതൂക്കം യുഡിഎഫിന്. എൻഡിഎയ്ക്ക് മൂന്ന് സീറ്റിൽ ലീഡ്.
പോസ്റ്റൽ വോട്ടുകൾ നൽകുന്ന സൂചന അനുസരിച്ച് പ്രധാന മുന്നണികൾ രണ്ടും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ.
പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ എൽഡിഎഫും യുഡിഎഫും ഒരുമിച്ച് 45 പിന്നിട്ടു, എൻഡിഎ രണ്ട് സീറ്റിൽ മുന്നിൽ.
ആദ്യ സൂചനകളിൽ എൽഡിഎഫും യുഡിഎഫും മുപ്പതിനു മുകളിൽ സീറ്റുകളിൽ ലീഡുമായി ഒപ്പത്തിനൊപ്പം. എൻഡിഎ രണ്ട് സീറ്റിൽ ലീഡ് ചെയ്യുന്നു
കേരളത്തിൽ വോട്ടെണ്ണൽ
MV Graphics
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് രാവിലെ എട്ടു മണിക്ക് ഔദ്യോഗിക തുടക്കം. തത്സയ ലീഡ് നില ഇവിടെ അറിയാം.