തദ്ദേശ തെരഞ്ഞെടുപ്പ്; 7 ജില്ലകളിൽ വോട്ടെടുപ്പ്

7 ജില്ലകളിലാ‍യി 36630 സ്ഥാനാർഥികൾ മത്സരരംഗത്ത്
local body election

7 ജില്ലകളിൽ വോട്ടെടുപ്പ്

Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകളിൽ വോട്ടെടുപ്പ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കെഎസ് ശബരീനാഥൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ രാവിലെ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തി.

വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. മൂന്ന് കോർപ്പറേഷനുകൾ, 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ബുധനാഴ്ച വോട്ടെടുപ്പ്. 11168 വാർഡുകളിലേയ്ക്കാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ്.

ആകെ 13283789 വോട്ടർമാരാണ് ഏഴു ജില്ലകളിലായി വിധിയെഴുതുന്നത്. 36630 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെ ആദ്യഘട്ടത്തിൽ ആകെ 15432 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 480 എണ്ണം പ്രശ്നബാധിത ബൂത്തുകളുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com