

എ.വി. ഗോപിനാഥിന് തോൽവി
പാലക്കാട്: കോൺഗ്രസ് വിട്ട് എൽഡിഎഫിൽ ചേർന്ന മുൻ ഡിസിസി പ്രസിഡന്‍റും മുൻ എംഎൽഎയുമായ എ.വി. ഗോപിനാഥിന് തോൽവി. അദ്ദേഹം നേതൃത്വം നൽകുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണിയിലെ (ഐഡിഎഫ്) ഏഴ് സ്ഥാനാർഥികളും തോറ്റു. പാലക്കാട് പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ നിന്നാണ് ഗോപിനാഥ് ജനവിധി തേടിയത്. 100 വോട്ടുകള്‍ക്കാണ് തോറ്റത്.
18 വാർഡുകളിൽ പതിനൊന്നിടത്ത് ഐഡിഎഫും ഏഴിടത്ത് സിപിഎമ്മുമാണ് മത്സരിച്ചത്. 50 വർഷമായി കോൺഗ്രസിന്‍റെ കയ്യിലാണ് പെരുങ്ങാട്ടുകുറിശ്ശി. കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് പറഞ്ഞാണ് ഗോപിനാഥ് മത്സരത്തിന് ഇറങ്ങിയത്. നിലവിലെ ഭരണസമിതിയിൽ ഗോപിനാഥ് പക്ഷത്തിന് 11 അംഗങ്ങളാണ് ഉള്ളത്.
പാലക്കാട്ടെ ശക്തനായ കോൺഗ്രസ് നേതാവായിരുന്ന 2009 മുതൽ പാർട്ടിയുമായി അകലത്തിലായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിക്ഷേധിക്കപ്പെട്ടതോടെയാണ് കോൺഗ്രസ് വിട്ടത്. 2023ൽ നവകേരള സദസ്സിൽ പങ്കെടുത്തതോടെ പാർട്ടിയിൽ നിന്ന് പുറത്താക്കി. 25 വർഷക്കാലം പെരിങ്ങാട്ടുകുറിശ്ശിയി ഗ്രാമപഞ്ചായത്തിലെ പ്രസിഡന്‍റായിരുന്നു എ.വി. ഗോപിനാഥ്.