

പന്തളം മുനിസിപ്പാലിറ്റി എൽഡിഎഫ് ഭരിക്കും
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ പന്തളം മുനിസിപ്പാലിറ്റിയിൽ ഭരണം നിലനിർത്താൻ ബിജെപിക്ക് സാധിച്ചില്ല. ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ പിന്തള്ളപ്പെട്ടു. എൽഡിഎഫും യുഡിഎഫിനും നഗരസഭയിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു.
14 സീറ്റിൽ വിജയിച്ച എൽഡിഎഫ് ഭരണം ഉറപ്പിച്ചു. 11 സീറ്റുമായി യുഡിഎഫ് മുഖ്യപ്രതിപക്ഷമായി. ഒൻപത് സീറ്റ് മാത്രം ബിജെപിയും നേടിയുള്ളു.
അതേസമയം പത്തനംതിട്ടയിലെ മറ്റ് മൂന്ന് മുനിസിപ്പാലിറ്റികളിലും യുഡിഎഫ് ഭരണം പിടിച്ചു. അടൂരിൽ 29 സീറ്റുകളിൽ 11 ഇടത്ത് യുഡിഎഫ് വിജയിച്ചു. ഏഴിടത്ത് ജയിച്ച എൽഡിഎഫും മൂന്നിടത്ത് എൻഡിഎയും ജയിച്ചു. നഗരസഭ ഭരണം യുഡിഎഫ് ഉറപ്പിച്ചു. പത്തനംതിട്ട നഗരസഭയിൽ 33 സീറ്റിൽ കേവല ഭൂരിപക്ഷമായ 17 സീറ്റും നേടി യുഡിഎഫ് വിജയിച്ചു. എൽഡിഎഫ് 12 സീറ്റിൽ വിജയിച്ചു.
പത്തനംതിട്ടയിൽ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്. തിരുവല്ല നഗരസഭയിൽ 18 സീറ്റിൽ ജയിച്ച യുഡിഎഫ് ഭരണം ഉറപ്പിച്ചു. 11 സീറ്റുമായി എൽഡിഎഫ് രണ്ടാമതായി. എൻഡിഎയ്ക്ക് ഇവിടെ ഏഴ് സീറ്റാണ് നേടാനായത്.