കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്; യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും രാഹുലിന്‍റെ അഭിനന്ദനങ്ങൾ
Rahul gandhi expresses to thanks for kerala peoples

രാഹുൽ ഗാന്ധി

Updated on

ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‍യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

ഇത് നിർണായക ജനവിധിയാണെന്നും, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തൂത്തു വാരുമെന്നതിന്‍റെ സൂചനയാണ് ഇതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കേരളത്തിലെ സാധാരണ ജനങ്ങളോടെപ്പം നിൽക്കുക, അവരുടെ ദൈനംദിന ആശങ്കകൾ പരിഹരിക്കുക, സുതാര്യവും ജനങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഭരണം ഉറപ്പാക്കുക എന്നിവയിലാകണം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ. ഈ വിജയം സാധ്യമാക്കിയ ഓരോ പാർട്ടി നേതാവിനും, പ്രവർത്തകർക്കും ആത്മാർത്ഥമായ നന്ദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com