

ഫിറോസ് ഖാൻ
പാലക്കാട്: മണ്ണാർക്കാട് നഗരസഭയിലെ ഒന്നാം വാർഡായ കുന്തിപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരു വോട്ട് മാത്രം. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ ഫിറോസ് ഖാനാണ് ദയനീയമായി പരാജയപ്പെട്ടത്. മുസ്‌ലിം ലീഗ് സ്ഥാനാർഥി കെ.സി. അബ്ദുൾ റഹ്മാനാണ് 301 വോട്ട് നേടി ഈ വാർഡിൽ നിന്നും വിജയിച്ചത്.
വെൽവെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർഥി 179 വോട്ടും ബിജെപി 8 വോട്ടും നേടി. ഇതേ വാർഡിലെ മറ്റൊരു സ്വതന്ത്ര സ്ഥാനാർഥി 69 വോട്ടും നേടി. സ്വതന്ത്ര സ്ഥാനാർഥിക്ക് ലഭിച്ച വോട്ട് പോലും ഫിറോസ് ഖാന് നേടാനായില്ല. എൽഡിഎഫും വെൽഫെയർ പാർട്ടിയും തമ്മിൽ ധാരണയെന്ന് ആക്ഷേപമുണ്ടായിരുന്നു. ടിവി ചിഹ്നത്തിലാണ് ഫിറോസ് ഖാൻ മത്സരിച്ചത്.