"ഒന്ന് കെട്ടിപ്പിടിച്ചോട്ടെ... ജയിച്ച് കഴിഞ്ഞ് എന്‍റെ മക്കളെ കാണാൻ ഒന്നൂടെ വരണം"; വിങ്ങിപൊട്ടി കെ. രാജൻ | Video
തെരഞ്ഞെടുപ്പ് കാലത്ത് ഒരുപാട് കാഴ്ചകൾ നമ്മുടെ മുന്നിലേക്കെത്താറുണ്ട്. ഇപ്പോഴിതാ വൈകാരികമായി ഒരു വീഡിയോയുമായി കെ. രാജൻ രംഗത്തെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച ഒല്ലൂരിൽ മന്ത്രി കെ. രാജന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വൈകാരിക സംഭവമുണ്ടായത്. ചൂരല്‍മലയില്‍ നിന്ന് എത്തിയ സംഘത്തില്‍ ദുരന്തത്തില്‍ തന്‍റെ മൂന്ന് മക്കളെയും നഷ്ടപ്പെട്ട സയനയുമുണ്ടായിരുന്നു.
ഇറങ്ങാൻ നേരം സായാന കെ. രാജനോട് 'ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ?' എന്ന് ചോദിച്ചു. ചേര്‍ത്ത് പിടിച്ച് ആശ്ലേഷിച്ച മന്ത്രിയോട് 'ജയിച്ചിട്ട് എന്‍റെ മക്കളെ കാണാൻ ഒന്നുകൂടി വരണം" എന്നും പറഞ്ഞ് അവർ മടങ്ങി. ഒറ്റ നിമിഷത്തില്‍ ഹൃദയം വിങ്ങി പൊട്ടുകയായിരുന്നുവെന്ന് വീഡിയോയുടെ ക്യാപ്ഷനിൽ മന്ത്രി കുറിച്ചു.
കുറിപ്പ് ഇങ്ങനെ...
അപ്രതീക്ഷിതമായാണ് അവരെത്തിയത്. ചൂരല്‍മലയിലെ പ്രിയപ്പെട്ടവര്‍ ഇറങ്ങാന്‍ നേരത്ത് സയന ചോദ്ദിച്ചു ഒന്നു കെട്ടിപിടിച്ചോട്ടെ. കെട്ടിപിടിച്ച് സയന പറഞ്ഞത് ജയിച്ചു കഴിഞ്ഞ് മക്കളുടെ അടുത്തേക്ക് ഒന്നൂടെ വരണമെന്നാണ്. ഒറ്റ നിമിഷത്തില്‍ ഹൃദയം വിങ്ങി പൊട്ടുകയായിരുന്നു. സയനയുടെ മൂന്നു മക്കളും ധ്യാനും നിവേദും ഇഷാനും ദുരന്തത്തില്‍ നമ്മെ വിട്ടു പോയിരുന്നു. അവരവിടെ പുത്തുമലയില്‍ ഉറങ്ങുന്നുണ്ട്. ഈ സ്നേഹത്തിന് മുന്നില്‍ പകരം വെക്കാന്‍ ഒന്നുമില്ല .
