പാലക്കാട് എംഎൽഎ സ്ത്രീ സുരക്ഷയ്ക്ക് അപകടം; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മോദി

സ്ത്രീവിരുദ്ധതയുടെ പേരിൽ മറ്റൊരു കോൺഗ്രസ് നേതാവും പാർട്ടിയിൽ നിന്നും പുറത്തായതായും ഇവരെ സൂക്ഷിക്കണമെന്നും മോദി കൂട്ടിച്ചേർത്തു
narendra modi against rahul mamkootathil mla

രാഹുൽ മാങ്കൂട്ടത്തിൽ, നരേന്ദ്രമോദി

Updated on

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചരണത്തിന് പാലക്കാട് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തിനിടെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം പരാമർശിച്ചു. സ്ത്രീ സുരക്ഷയ്ക്ക് അപകടം ഉണ്ടാക്കുകയാണ് പാലക്കാട് എംഎൽഎ എന്നായിരുന്നു മോദി പറഞ്ഞത്.

കോൺഗ്രസിന്‍റെ യഥാർഥ മുഖം ഇതാണെന്നു പറഞ്ഞ മോദി സ്ത്രീവിരുദ്ധതയുടെ പേരിൽ മറ്റൊരു കോൺഗ്രസ് നേതാവും പാർട്ടിയിൽ നിന്നും പുറത്തായതായും ഇവരെ സൂക്ഷിക്കണമെന്നും കൂട്ടിച്ചേർത്തു. കൽപാത്തി ക്ഷേത്രത്തിന് പ്രണാമം അർപ്പിച്ച പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി കൽപാത്തി കാശിക്ക് സമാനമാണെന്ന് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com