നിലമ്പൂരിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ കൈയാങ്കളി; 2 പേർ കസ്റ്റഡിയിൽ

2 സിപിഎം പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്
nilambur by election clash between ldf udf workers

നിലമ്പൂരിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി; 2 പേർ കസ്റ്റഡിയിൽ

Updated on

മലപ്പുറം: എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ കൈയാങ്കളി. നിലമ്പൂരിലെ കുറമ്പലങ്ങോട് മണ്ഡലത്തിലെ 127,128,129 ബൂത്തുകളിലായിരുന്നു പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായത്.

മണ്ഡലത്തിന് പുറത്തു നിന്നുമുള്ള സിപിഎം പ്രവർത്തകർ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് കയ്യാങ്കളിയുണ്ടായതെന്നാണ് വിവരം.

സംഭവത്തിൽ യുഡിഎഫ് പ്രവർത്തകർ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ മണ്ഡലത്തിനു പുറത്തു നിന്നുമെത്തിയ 2 സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com