എല്ലാ കണ്ണുകളും നിലമ്പൂരിൽ | Nilambur byelection counting day

തിങ്കളാഴ്ച രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ ആരംഭിക്കുക

Representative image

എല്ലാ കണ്ണുകളും നിലമ്പൂരിൽ

തിങ്കളാഴ്ച രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ ആരംഭിക്കുക
Published on

മലപ്പുറം: നിലമ്പൂർ തെരഞ്ഞെടുപ്പു ഫലത്തിലേക്ക് ഉറ്റു നോക്കി കേരളം. തിങ്കളാഴ്ച രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ ആരംഭിക്കുക. എൽഡിഎഫിന്‍റെ എം. സ്വരാജ്, യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാർഥി പി.വി‌. അൻവർ എന്നിവർ തമ്മിലാണ് പ്രധാന മത്സരം.

എൻഡിഎ സ്ഥാനാർഥിയായി മോഹൻ ജോർജും രംഗത്തുണ്ട്. മണ്ഡലത്തിൽ സ്വാധീനം കുറവാണെങ്കിലും സ്ഥിതി മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.

ആദ്യം നാലു ടേബിളുകളിൽ പോസ്റ്റൽ വോട്ടും ഒരു ടേബിളിൽ സർവീസ് വോട്ടും എണ്ണും. പിന്നീട് 14 ടേബിളുകളിലായി ഇവിഎം വോട്ടുകളും എണ്ണും. യുഡിഎഫിന് അനുകൂലമായ വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളായിരിക്കും ആദ്യം എണ്ണുക. ഈ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ബൂത്തുകൾ ഉള്ളത്. പിന്നീട് മൂത്തടം, കരുളായി, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിലെയും നിലമ്പൂർ നഗരസഭയിലെയും വോട്ടുകൾ എണ്ണും. അമരമ്പലം പഞ്ചായത്തിലെ വോട്ടുകളാണ് അവസാനം എണ്ണുക.

logo
Metro Vaartha
www.metrovaartha.com