പേരാമ്പ്ര അനൗൺസ്മെന്‍റ് വിവാദം; ചട്ടലംഘനം കണ്ടെത്താൻ സാധിച്ചില്ലെന്ന് കലക്റ്റർ

കേസിൽ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടില്ലെന്നാണ് ഫ്ലയിങ് സ്ക്വാഡ് റിപ്പോർട്ടെന്നും കലക്റ്റർ പറഞ്ഞു
perambra announcement controversy

ടി.പി. രാമകൃഷ്ണൻ

Updated on

കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്മെന്‍റ് വിവാദത്തിൽ ചട്ടലംഘനം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ജില്ലാ കലക്റ്റർ. കേസിൽ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടില്ലെന്നാണ് ഫ്ലയിങ് സ്ക്വാഡ് റിപ്പോർട്ടെന്നും അദ്ദേഹം വ‍്യക്തമാക്കി. ജീപ്പ് കണ്ടെത്തിയെങ്കിലും മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ഫ്ലയിങ് സ്ക്വാഡ് റിപ്പോർട്ടിലുള്ളത്.

അതേസമയം, പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാർഥിക്കെതിരായി ലഭിച്ച പരാതിയിൽ അന്വേഷണം നടന്നുവരുകയാണെന്നും കലക്റ്റർ പറഞ്ഞു. എൽഡിഎപ് പ്രചാരണത്തിനിടെ നടത്തിയ അനൗൺസ്മെന്‍റാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.

സമുദായത്തിലെ കുട്ടിയെ വിജയിപ്പിക്കണമെന്ന് മുസ്‌ലിം ലീഗുകാർ വീടുകളിൽ കയറി പറയുന്നു എന്നായിരുന്നു അനൗൺസ്മെന്‍റിലെ വാചകം. എന്നാൽ സംഭവം പ്രതിപക്ഷം ഏറ്റുപിടിച്ചതോടെ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്തെത്തി. ഇത്തരത്തിലൊരു അനൗൺസ്മെന്‍റ് നടത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.

logo
Metro Vaartha
www.metrovaartha.com