കേരളത്തിനൊപ്പം അസമും പുതുച്ചേരിയും വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്

എൻഡിഎ ഹാട്രിക് ജയവും കോൺഗ്രസ് തിരിച്ചുവരവും ആഗ്രഹിക്കുന്ന അസമിൽ 126 മണ്ഡലങ്ങളിലേക്കും വ്യാഴാഴാച ഒറ്റഘട്ടമായാണു വോട്ടെടുപ്പ്
puducherry assam kerala assembly election voting

കേരളത്തിനൊപ്പം അസമും പുതുച്ചേരിയും വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്

Updated on

ന്യൂഡൽഹി: കേരളത്തിനൊപ്പം അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ വോട്ടർമാരും വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്. വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും. എൻഡിഎ ഹാട്രിക് ജയവും കോൺഗ്രസ് തിരിച്ചുവരവും ആഗ്രഹിക്കുന്ന അസമിൽ 126 മണ്ഡലങ്ങളിലേക്കും വ്യാഴാഴാച ഒറ്റഘട്ടമായാണു വോട്ടെടുപ്പ്.

722 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 35 ജില്ലകളിലായി 31940 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടരക്കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 1.25 കോടി സ്ത്രീകൾ. അക്രമസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ശക്തമായ സുരക്ഷ ഏർപ്പെടുത്തി.

പുതുച്ചേരിയിൽ മാഹിയുൾപ്പെടെ 30 മണ്ഡലങ്ങളിലും വ്യാഴാഴ്ച ഒറ്റഘട്ടമായാണു വോട്ടെടുപ്പ്. 294 സ്ഥാനാർഥികളാണു ജനവിധി തേടുന്നത്. ഓൾ ഇന്ത്യ എൻആർ കോൺഗ്രസും ബിജെപിയും ഉൾപ്പെട്ട എൻഡിഎ ഭരണത്തുടർച്ച തേടുമ്പോൾ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷം ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. മേയ് നാലിനാണ് വോട്ടെണ്ണൽ.

logo
Metro Vaartha
www.metrovaartha.com