ബേപ്പൂരിൽ തോൽക്കാൻ കാരണം ബിജെപി-സിപിഎം ധാരണ: പി.വി. അൻവർ

പരാജയപ്പെട്ടാലും വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞയാളാണ് വി.ഡി. സതീശനെന്നും അൻവർ കൂട്ടിച്ചേർത്തു
p.v. anvar responded to election defeat in assembly election 2026

പി.വി. അൻവർ

Updated on

കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ താൻ പരാജയപ്പെട്ടതിനു കാരണം ബിജെപി-സിപിഎം ധാരണയാണെന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പി.വി. അൻ‌വർ.

പരാജയപ്പെട്ടാലും വർഗീയവാദികളുടെ വോട്ട് വേണ്ടെന്നു പറഞ്ഞയാളാണ് വി.ഡി. സതീശനെന്നും, റിയാസിനെ ബേപ്പൂരിൽ തളച്ചിടാൻ വേണ്ടിയാണ് റിസ്ക് എടുത്ത് മത്സരിച്ചതെന്നും അൻവർ പറഞ്ഞു.

സിപിഎം വിട്ടവരുമായും വിടാൻ ഒരുങ്ങുന്നവരുമായും ചർച്ച നടത്തുമെന്നു പറഞ്ഞ അൻവർ യുഡിഎഫിന്‍റെ അനുമതിയോടെ അവർക്കായി പുതിയ പ്ലാറ്റ്‌ഫോം ഒരുക്കുമെന്നും വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com