554 വോട്ടിന് മുകളിൽ ഭൂരിപക്ഷം ലഭിക്കും; കുന്നത്തുനാട്ടിൽ വിജയം ഉറപ്പെന്ന് ശ്രീനിജിൻ

മേയ് നാലിന് ഫലം പുറത്തുവരാനിരിക്കെയാണ് ശ്രീനിജന്‍റെ അവകാശവാദം
p.v. sreenijin says he will win in assembly election 2026

പി.വി. ശ്രീനിജൻ

Updated on

കൊച്ചി: കുന്നത്തുനാട്ടിൽ വിജയം ഉറപ്പാണെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.വി. ശ്രീനിജിൻ. 554 വോട്ടിന് മുകളിൽ തനിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മേയ് നാലിന് ഫലം പുറത്തുവരാനിരിക്കെയാണ് ശ്രീനിജിന്‍റെ അവകാശവാദം. മണ്ഡലത്തിൽ ആറായിരം വോട്ടുകൾക്ക് പാർട്ടി പിന്നിലാണെന്ന് സിപിഎം വിലയിരുത്തിയിരുന്നു.

ഇത് തള്ളികൊണ്ടാണ് താൻ വിജയിക്കുമെന്ന് ശ്രീനിജിൻ പറഞ്ഞിരിക്കുന്നത്. കോൺഗ്രസിൽ നിന്നും ട്വന്‍റി 20യിൽ നിന്നും തനിക്ക് വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞ ശ്രീനിജിൻ കഴിഞ്ഞ അഞ്ച് വർഷത്തിൽ മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ കൊണ്ട് കുന്നത്തുനാട് തന്നെ വിജയിപ്പിക്കുമെന്ന് കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com