ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം | Ruling parties shine in Assembly bypolls
ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

46 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും പൂർത്തിയായപ്പോൾ ലഭ്യമാകുന്നത് അതതു സംസ്ഥാനങ്ങളിലെ ഭരണകക്ഷികൾ നില മെച്ചപ്പെടുത്തുന്നതിന്‍റെ സൂചനകൾ
Published on

ന്യൂഡൽഹി: രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലിനൊപ്പം 46 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും പൂർത്തിയായപ്പോൾ ലഭ്യമാകുന്നത് അതതു സംസ്ഥാനങ്ങളിലെ ഭരണകക്ഷികൾ നില മെച്ചപ്പെടുത്തുന്നതിന്‍റെ സൂചനകൾ. ഉത്തർപ്രദേശ് (9), രാജസ്ഥാൻ (7), പശ്ചിമ ബംഗാൾ (6), അസം (5), പഞ്ചാബ് (4), ബിഹാർ (4), കർണാടക (3), മധ്യപ്രദേശ് (2), കേരളം (2), ഛത്തിസ്ഗഡ് (1), ഗുജറാത്ത് (1), ഉത്തരാഖണ്ഡ് (1), മേഘാലയ (1) എന്നിങ്ങനെ പതിമൂന്ന് സംസ്ഥാനങ്ങളിലാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ നടത്തിയത്.

യുപിയിലെ ഒമ്പത് സീറ്റിൽ ആറിലും ബിജെപി - ആർജെഡി സഖ്യമാണ് മുന്നിൽ. സമാനമായി, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും കർണാടകയിൽ കോൺഗ്രസും ആധിപത്യം തുടർന്നു. പഞ്ചാബിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഓരോ സീറ്റ് നേടിയപ്പോൾ, രാജസ്ഥാനിൽ ബിജെപിയും കോൺഗ്രസും ഭാരത് ആദിവാസി പാർട്ടിയും രണ്ട് സീറ്റിൽ വീത് മുന്നിൽ. രാജസ്ഥാനിലെ ഒരു മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയും ലീഡ് നേടി. ഉത്തരാഖണ്ഡിലും ഛത്തിസ്ഗഡിലും ബിജെപി സ്ഥാനാർഥികൾ മുന്നിലെത്തി.

ബിഹാറിൽ ഭരണമുന്നണിയായ എൻഡിഎ നാല് സീറ്റിലും ആധിപത്യം നേടി. അസമിലെ അഞ്ചിൽ നാല് സീറ്റിലും മുന്നണി മുന്നിലാണ്. മേഘാലയയിൽ മുഖ്യമന്ത്രിയുടെ ഭാര്യ മെഹ്താബ് ചാന്ദി അഗിതോക് സംഗ്മ ജയം ഉറപ്പിച്ചു.

46 നിയമസഭാ മണ്ഡലങ്ങൾ കൂടാതെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയായി. കേരളത്തിലെ വയനാട്ടിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസിന്‍റെ സീറ്റ് നിലനിർത്തിയപ്പോൾ, മഹാരാഷ്ട്രയിലെ നന്ദേദിൽ ബിജെപി വ്യക്തമായ ലീഡ് നേടി.

logo
Metro Vaartha
www.metrovaartha.com