ബിഹാറിൽ വൻ ഭൂരിപക്ഷത്തിൽ എൻഡിഎ അധികാരത്തിലെത്തുമെന്ന് സാമ്രാട്ട് ചൗധരി

സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും തുടരണമെന്നും അതിന് എൻഡിഎ തന്നെ അധികാരത്തിലെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Samrat Choudhary says nda will comes to power in bihar again

സാമ്രാട്ട് ചൗധരി

Updated on

പറ്റ്ന: ബിഹാറിൽ വൻ ഭൂരിപക്ഷത്തിൽ എൻഡിഎ അധികാരത്തിലെത്തുമെന്ന് ഉപമുഖ‍്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും തുടരണമെന്നും അതിന് എൻഡിഎ തന്നെ അധികാരത്തിലെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ എൻഡിഎയ്ക്ക് ഉണ്ടെന്നും നിതീഷ് കുമാർ തന്നെ എൻഡിഎയെ നയിക്കുമെന്നും സാമ്രാട്ട് ചൗധരി വ‍്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താരാപുർ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് സാമ്രാട്ട് ചൗധരി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com