ജിഫ്രി തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ

മലപ്പുറം കഴിശ്ശേരിയിലെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങളെ സന്ദർശിച്ചത്.
Sandeep Warrier visits jifri muthukoya thangal
ഇന്ത്യന്‍ ഭരണഘടനയുടെ കൈയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറുന്നു.
Updated on

പാലക്കാട്: സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍. പാലക്കാട്ടെ വോട്ടെടുപ്പ് നടുക്കുന്ന വേളയിലാണ് സന്ദീപിന്‍റെ സന്ദർശനം. മലപ്പുറം കഴിശ്ശേരിയിലെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങളെ സന്ദർശിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി.

തങ്ങളോട് അങ്ങേയറ്റം ആദരമാണുള്ളതെന്നും അദ്ദേഹത്തപ്പോലൊരു വലിയ മനുഷ്യനെ കാണാന്‍ ഏറെക്കാലമായി ആഗ്രഹിക്കുകയാണെന്നും ഇപ്പോഴാണ് സാഹചര്യം ഒത്തു വന്നതെന്നും സന്ദീപ് പറഞ്ഞു. കാണാനും അദ്ദേഹത്തിന്‍റെ സ്‌നേഹം അനുഭവിക്കാന്‍ സാധിച്ചതിലും ഏറെ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ മതേതരത്വത്തിലേക്കാണ് വന്നതെന്നും അങ്ങനെ തന്നെയാണ് അദ്ദേഹം വ്യക്തമാക്കിയതെന്നും ജഫ്രി തങ്ങൾ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com