

തിരുവനന്തപുരം: യുഡിഎഫിന്‍റെ മികച്ച വിജയത്തെ അഭിനന്ദിച്ച് ശശി തരൂർ എംപി. തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ ചരിത്ര വിജയത്തെയും തരൂർ അഭിനന്ദിച്ചു.
ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ഫലം കാണിക്കുന്നത്.
ജനാധിപത്യത്തിന്‍റെ സൗന്ദര്യമാണ് തലസ്ഥാനത്തടക്കം ദൃശ്യമായതെന്നും തരൂർ അഭിപ്രായപ്പെട്ടു. എൽഡിഎഫിന്‍റെ ദീർഘകാല ഭരണത്തിനെതിരായ ജനവികാരമാണ് യുഡിഎഫിന്‍റെയും ബിജെപിയുടെയും വിജയത്തിന് പിന്നിലെന്നും അദ്ദേഹം എക്സിലെ കുറിച്ചു.