ആദ്യ റൗണ്ടുകളിൽ യുഡിഎഫിന് വോട്ട് ചോർച്ച

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ആര്യാടൻ ഷൗക്കത്തിനു ലീഡ്‌. പക്ഷേ, പ്രതീക്ഷിച്ച വോട്ടുകളിൽ കുറവ്
PV Anwar

പി.വി. അൻവർ

Updated on

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലെത്തുമ്പോൾ യുഡിഎഫിന് വോട്ട് ചോർച്ച. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് തന്നെയാണ് ലീഡ് ചെയ്യുന്നതെങ്കിലും, പ്രതീക്ഷിച്ചത്ര വോട്ടുകൾ കിട്ടിയിട്ടില്ല.

യുഡിഎഫിനു നഷ്ടപ്പെട്ട വോട്ടുകൾ പി.വി. അൻവറിനാണു പോയതെന്നാണ് ഇതുവരെയുള്ള കണക്കുകൾ നൽകുന്ന സൂചന. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് ലീഡ് പ്രതീക്ഷിക്കാത്ത ബൂത്തുകളിലെ വോട്ടുകളാണ് എണ്ണി തീർത്തിരിക്കുന്നത്.

മൂന്നാം റൗണ്ടിൽ ആര്യാടൻ ഷൗക്കത്ത് ലീഡ് നില ആയിരത്തിനു മുകളിലേക്ക് ഉയർത്തിയിട്ടുണ്ട്. പി.വി. അൻവർ മൂന്നാം സ്ഥാനത്തു മാത്രമാണെങ്കിലും, തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com