വനിതകൾക്ക് മാസം 3,000 രൂപ, ഏകീകൃത സിവിൽ കോഡ് നടപ്പാക്കും; മോഹ വാഗ്ദാനങ്ങളുമായി ബംഗാളിലെ ബിജെപിയുടെ പ്രകടന പത്രിക

അമിത് ഷായാണ് പ്രകടന പത്രിക പുറത്തിറക്കിയത്
west bengal bjp election manifesto 2026

അമിത് ഷാ

Updated on

കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ 6 മാസത്തിനുള്ളിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ. മതസ്വാതന്ത്ര‍്യം ഉറപ്പാക്കുന്നതിനായി നിയമം കൊണ്ടു വരുമെന്നും, സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പ്രത‍്യേക സ്ക്വാഡ് രൂപികരിക്കുമെന്നും വനിതകൾക്ക് മാസം 3,000 രൂപ വീതം സഹായമായി നൽകുമെന്നും ബിജെപിയുടെ പ്രകടന പത്രികയിൽ പറയുന്നു.

അമിത് ഷായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. മുഖ‍്യമന്ത്രി മമതാ ബാനർജിയുടെ കഴിഞ്ഞ 15 വർഷത്തെ ഭരണത്തെ അന്ധകാരത്തിന്‍റെ നാളുകൾ എന്നായിരുന്നു അമിത് ഷാ വിശേഷിപ്പിച്ചത്.

logo
Metro Vaartha
www.metrovaartha.com