പുതു ചരിത്രം; തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും റെക്കോഡ് പോളിങ്

ആദ്യ ഘട്ട പോളിങ് നടന്ന പശ്ചിമ ബംഗാളില്‍ 91.58 ശതമാനം പോളിങ്ങും രേഖപ്പെടുത്തി
west bengal tamil nadu assembly election polling 2026

പുതു ചരിത്രം; തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും റെക്കോഡ് പോളിങ്

Updated on

ചെന്നൈ: തമിഴ്നാട്ടിൽ റെക്കോഡ് പോളിങ്. പോളിങ് സമയം അവസാനിക്കുമ്പോൾ 84.51 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യ ഘട്ട പോളിങ് നടന്ന പശ്ചിമ ബംഗാളില്‍ 91.58 ശതമാനം പോളിങ്ങും രേഖപ്പെടുത്തി.

തമിഴ്‌നാട്ടില്‍ മുഴുവനായും ബംഗാളില്‍ ആദ്യഘട്ടവും പോളിങ് പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മികച്ച പോളിങ് രേഖപ്പെടുത്തിയ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദിക്കുകയും ചെയ്തു.

സ്വാതന്ത്ര്യത്തിന് ശേഷം പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണിത്. ഇരു സംസ്ഥാനങ്ങളിലേയും ഓരോ വോട്ടറെയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അഭിനന്ദിച്ചു.

logo
Metro Vaartha
www.metrovaartha.com