'വിജയ് നിന്നപ്പോൾ ഇങ്ങനെ ആണെങ്കിൽ ലാലേട്ടൻ മത്സരിച്ചാൽ എന്തായിരിക്കും അവസ്ഥ‍?' ആരാധകന്‍റെ കമന്‍റ് ചർച്ചയാവുന്നു

തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയപ്പോഴുള്ള മോഹൻലാലിന്‍റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്
what happen if mohanlal contest in assembly electoin  2026?

മോഹൻലാൽ, വിജയ്

Updated on

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം കാഴ്ചവച്ച തമിഴക വെട്രി കഴകവും നടൻ വിജയ്‌യുമാണ് എങ്ങും ചർച്ചാ വിഷയം. ഈ അവസരത്തിൽ മലയാളികളുടെ സ്വകാര‍്യ അഹങ്കാരം മോഹൻലാലുമായി വിജയ്‌യെ താരതമ‍്യം ചെയ്തുകൊണ്ടുള്ള ഒരു കമന്‍റാണ് ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ വൈറലായിരിക്കുന്നത്.

വിജയ് നിന്നപ്പോൾ ഇങ്ങനെ ആണെങ്കിൽ, കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ലാലേട്ടൻ മത്സരിച്ചാൽ എന്തായിരിക്കും അവസ്ഥ എന്നായിരുന്നു കമന്‍റ്. തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയപ്പോഴുള്ള മോഹൻലാലിന്‍റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ഏത് പോസ്റ്റിനു താഴെ വന്ന കമന്‍റാണിതെന്നു വ‍്യക്തമല്ലെങ്കിലും നടൻ രാം ചരണിന്‍റെ പ്രൊഫൈൽ ഫോട്ടോയ്ക്കൊപ്പം അബിൻ മധു എന്ന അക്കൗണ്ടിൽ നിന്നുമാണ് കമന്‍റ് ചെയ്തിരിക്കുന്നത്. കമന്‍റ് വൈറലായതോടെ വേറിട്ട പ്രതികരണങ്ങളും ലഭിച്ചു. മോഹൻലാൽ ജയിക്കുമെന്ന് ഒരുവിഭാഗം പറഞ്ഞപ്പോൾ സിനിമ അല്ല രാഷ്ട്രീയമെന്ന് പറയുന്നവരും ഏറെയാണ്.

logo
Metro Vaartha
www.metrovaartha.com