ബിജെപിയുടെ റാലിക്ക് എത്തുന്നവർക്ക് സാരി വാഗ്ദാനം ചെയ്ത് വനിതാ നേതാവ്; തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ യുഡിഎഫും എൽഡിഎഫും

പൂഞ്ഞാർ മണ്ഡലത്തിലെ തിടനാട് വനിതാ റാലിക്ക് എത്തുന്നവർക്കാണ് സാരി വാഗ്ദാനം ചെയ്തിരിക്കുന്നത്
Woman leader offers sarees to those attending BJP rally; UDF and LDF to approach Election Commission kottayam

ബിജെപിയുടെ റാലിക്ക് എത്തുന്നവർക്ക് സാരി വാഗ്ദാനം ചെയ്ത് വനിതാ നേതാവ്; തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ യുഡിഎഫും എൽഡിഎഫും

BJP flag- file
Updated on

കോട്ടയം: പൂഞ്ഞാറിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നവർക്ക് സാരി വാഗ്ദാനം ചെയ്ത് വനിതാ നേതാവ്. ബിജെപി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മിനർവ മോഹനാണ് സാരി വാഗ്ദാനം ചെയ്തത്. പൂഞ്ഞാർ മണ്ഡലത്തിലെ തിടനാട് വനിതാ റാലിക്ക് എത്തുന്നവർക്കാണ് സാരി വാഗ്ദാനം ചെയ്തിരിക്കുന്നത്.

പഞ്ചായത്ത് അംഗങ്ങളുടെ ഔദ‍്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശമെത്തിയത്. എന്നാൽ പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്യുകയും ചെയ്തു. നടന്നത് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നാണ് എൽഡിഎഫും യുഡിഎഫും പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com