

VD Satheesan
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് വെട്ടാൻ സിപിഎം ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സിപിഎമ്മിലെ രണ്ട് പ്രധാന നേതാക്കൾക്കും, കോർപ്പറേഷനിലെ സിപിഎം അനുഭാവികളായ രണ്ട് ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ട്.
ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അല്ലെങ്കിൽ യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി. വൈഷ്ണയുടെ വോട്ട് പുനസ്ഥാപിച്ചു കൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ ഉദ്യോഗസ്ഥതലത്തിലുളള ഗുരുതര വീഴ്ച എടുത്തു പറയുന്നുണ്ട്. വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് യാതൊരു ന്യായീകരണവുമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണ്ടെത്തലെന്നും സതീശൻ കൂട്ടിച്ചേർത്തു.