രാമക്ഷേത്രത്തിലെ പ്രതിഷ്ഠ: അവധി പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങൾ

ഛത്തിസ്ഗഢിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
രാമക്ഷേത്രത്തിലെ പ്രതിഷ്ഠ: അവധി പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങൾ

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് കേന്ദ്രം ഉച്ച വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിശ്വാസികളുടെ വികാരം മാനിച്ചാണ് അവധി നൽകിയിരിക്കുന്നത്. പ്രതിഷ്ഠാ ദിനത്തിൽ അവധി നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളും പ്രതിഷ്ഠാ ദിനത്തിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർ‌പ്രദേശിൽ ജനുവരി 22ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും മദ്യശാലകളും അടക്കം അന്ന് അടഞ്ഞു കിടക്കും.

ഹരിയാനയിൽ സർക്കാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഡ്രൈ ഡേയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഗോവയിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഛത്തിസ്ഗഢിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾക്ക് മുഴുവൻ ദിനവും അവധിയായിരിക്കും.

മഹാരാഷ്ട്ര, ഒഡീശ, ത്രിപുര, മധ്യപ്രദേശ്, അസം, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ച വരെ അവധിയും സ്കൂളുകൾക്കും കോളെജുകൾക്കു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.