സൽമാൻ ഖുർഷിദിന്‍റെ ബംഗ്ലാദേശ് പരാമർശത്തിൽ വിമർശനവുമായി ബിജെപി

ബംഗ്ലാദേശില്‍ എന്താണോ സംഭവിച്ചത് അത് ഇന്ത്യയിലും സംഭവിക്കുമെന്ന പ്രസ്‌താവനയെ ശശി തരൂർ അടക്കമുള്ള നേതാക്കൾ പിന്തുണച്ചതായി ബിജെപി
bjp criticized Congress leader Salman Khurshid's remark on Bangladesh
സൽമാൻ ഖുർഷിദ്
Updated on

ന്യൂഡല്‍ഹി: ബംഗ്ലാദേശിന് സമാനമായ സാഹചര്യം ഇന്ത്യയിലും ഉണ്ടായേക്കുമെന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗതെത്തി. പുറമേ നോക്കുമ്പോള്‍ സാധാരണമാണെന്ന് തോന്നുമെങ്കിലും, ബംഗ്ലാദേശിൽ സംഭവിക്കുന്നത് ഇന്ത്യയിലും സംഭവിക്കാം എന്നാണ് ചൊവ്വാഴ്ച രാത്രി ഒരു പുസ്തക പ്രകാശന ചടങ്ങിൽ ഖുർഷിദ് പറഞ്ഞത്.

ഖുർഷിദ് എന്താണ് ഉദ്ദേശിച്ചതെന്ന് വിശദീകരിക്കാൻ പ്രയാസമുണ്ടെന്നും, എന്നാൽ ബംഗ്ലാദേശ് നൽകിയ വലിയ സന്ദേശം ജനാധിപത്യത്തിന്‍റെയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യത്തെക്കുറിച്ചാണെന്ന് ചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു.

ബംഗ്ലാദേശില്‍ എന്താണോ സംഭവിച്ചത് അത് ഇന്ത്യയിലും സംഭവിക്കുമെന്ന പ്രസ്‌താവനയെ ശശി തരൂർ അടക്കമുള്ള നേതാക്കൾ പിന്തുണച്ചതായി ബിജെപി എംപി സംബിത് പത്ര ആരോപിച്ചു.

രാഹുൽ ഗാന്ധി വിദേശത്ത് പോകുമ്പോഴെല്ലാം പലരെയും രഹസ്യമായി കാണുകയും ഇന്ത്യക്കെതിരെ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അതിന്‍റെ പിന്നിലുള്ള ഉദ്ദേശ്യം എന്താണെന്ന് ഇപ്പോൾ മനസിലായെന്നും പത്ര കൂട്ടിച്ചേർത്തു. വോട്ടിനു വേണ്ടി പ്രതിപക്ഷം എന്തും ചെയ്യുമെന്ന നിലയിലായെന്ന് ബിജെപി എംപി ഗിരിരാജ് സിങ്ങും പറഞ്ഞു. ഇന്ത്യക്ക് ബംഗ്ലാദേശിന്‍റെതിന് സമാനമായ അവസ്ഥ വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശാനുസരണമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്ന് തനിക്കറിയാമെന്നും ഗിരിരാജ് സിങ്.

Trending

No stories found.

Latest News

No stories found.