
car falls off flyover
ന്യൂഡൽഹി: നിയന്ത്രണം നഷ്ടപ്പെട്ട് കാർ മേൽപ്പാലത്തിനു മുകളിൽ നിന്നും റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു വീണു. ഔട്ടർ നോർത്ത് ജില്ലയിലെ ഹൈദർപുർ മെട്രൊ സ്റ്റേഷനു താഴെ വച്ചാണ് അപകടം. ഡ്രൈവറായ ഗാസിയബാദ് സ്വദേശി സച്ചിൻ ചൗധരി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം മുകർബ ചൗക് പാലത്തിൽ നിന്നും വീണ കാർ റിങ് റോഡിനു കീഴിൽ മറിഞ്ഞു കിടക്കുന്നതായി കണ്ടെത്തി.
പീരഗഢിയിൽ നിന്നും ഗാസിയബാദിലേക്കു പോകുന്ന വഴിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയിലിടിച്ച കാർ റെയിൽവേ ട്രാക്കിലേക്കു മറിയുകയായിരുന്നെന്ന് ചൗധരി പൊലീസുകാരോട് പറഞ്ഞു. വാഹനം ഉടൻ മാറ്റിയതുകൊണ്ട് ട്രെയ്ൻ ഗതാഗതം തടസപ്പെട്ടില്ല.