ട്രാ​ക്ക് ന​വീ​ക​ര​ണം: ട്രെ​യ്ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണം

ഷൊ​ര്‍ണൂ​രി​ല്‍ നി​ന്നു രാ​വി​ലെ 3.30നു ​പു​റ​പ്പെ​ടു​ന്ന ഷൊ​ര്‍ണൂ​ര്‍ ജം​ക്‌​ഷ​ന്‍ - എ​റ​ണാ​കു​ളം എ​ക്‌​സ്പ്ര​സ് (06017) 22, 29 തീ​യ​തി​ക​ളി​ല്‍ റ​ദ്ദാ​ക്കി.
ട്രാ​ക്ക് ന​വീ​ക​ര​ണം: ട്രെ​യ്ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണം

കൊ​ച്ചി: തൃ​ശൂ​ർ ജി​ല്ല​യി​ലെ ഒ​ല്ലൂ​ർ റെ​യ്‌​ൽ​വേ സ്റ്റേ​ഷ​നി​ലും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ തൃ​പ്പൂ​ണി​ത്തു​റ റെ​യ്ൽ​വേ സ്റ്റേ​ഷ​ൻ യാ​ഡി​ലും ട്രാ​ക്ക് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​ല്‍ ട്രെ​യ്ന്‍ ഗ​താ​ഗ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി. 

ഷൊ​ര്‍ണൂ​രി​ല്‍ നി​ന്നു രാ​വി​ലെ 3.30നു ​പു​റ​പ്പെ​ടു​ന്ന ഷൊ​ര്‍ണൂ​ര്‍ ജം​ക്‌​ഷ​ന്‍ - എ​റ​ണാ​കു​ളം എ​ക്‌​സ്പ്ര​സ് (06017) 22, 29 തീ​യ​തി​ക​ളി​ല്‍ റ​ദ്ദാ​ക്കി. ചെ​ന്നൈ എ​ഗ്‌​മോ​ര്‍ - ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സ് (16127) 21, 28 തീ​യ​തി​ക​ളി​ല്‍ ചാ​ല​ക്കു​ടി​ക്കും ഗു​രു​വാ​യൂ​രി​നു​മി​ടെ സ​ര്‍വീ​സ് ന​ട​ത്തി​ല്ല. ഗു​രു​വാ​യൂ​രി​ല്‍ നി​ന്നു രാ​വി​ലെ 3.25നു ​പു​റ​പ്പെ​ടേ​ണ്ട ഗു​രു​വാ​യൂ​ര്‍ - തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സ് (16341) 22, 29 തീ​യ​തി​ക​ളി​ല്‍ എ​റ​ണാ​കു​ളം ജം​ക്‌​ഷ​നി​ല്‍ നി​ന്നു രാ​വി​ലെ 5.20ന് ​സ​ര്‍വീ​സ് തു​ട​ങ്ങും. തി​രു​വ​ന​ന്ത​പു​രം - ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സ് (16342) 21, 28 തീ​യ​തി​ക​ളി​ല്‍ എ​റ​ണാ​കു​ളം ജം​ക്‌​ഷ​നി​ല്‍ സ​ര്‍വീ​സ് അ​വ​സാ​നി​പ്പി​ക്കും. 

ഗു​രു​വാ​യൂ​ര്‍ - പു​ന​ലൂ​ര്‍ എ​ക്‌​സ്പ്ര​സ് (16328) 21, 28 തീ​യ​തി​ക​ളി​ല്‍ ഗു​രു​വാ​യൂ​രി​ല്‍ നി​ന്നു 45 മി​നി​റ്റ് വൈ​കി പു​റ​പ്പെ​ടും. അ​ജ്മീ​ര്‍ - എ​റ​ണാ​കു​ളം മ​രു​സാ​ഗ​ര്‍ എ​ക്‌​സ്പ്ര​സ് (12978) 20, 27 തീ​യ​തി​ക​ളി​ല്‍ തൃ​ശൂ​രി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും. മൈ​സൂ​രു ജം​ക്‌​ഷ​ന്‍ - കൊ​ച്ചു​വേ​ളി എ​ക്‌​സ്പ്ര​സ് (16315) 21, 28 തീ​യ​തി​ക​ളി​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ വൈ​കി മാ​ത്ര​മേ മൈ​സൂ​രു​വി​ല്‍ നി​ന്നു യാ​ത്ര തു​ട​ങ്ങൂ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com