കടൽ തീരത്ത് കളിക്കുന്നതിനിടെ എറിഞ്ഞ കല്ല് ദേഹത്തുകൊണ്ടു, 10 വയസുകാരനു മർദ്ദനമേറ്റതായി പരാതി

കേസ് ഒതുക്കാന്‍ ശ്രമമെന്ന് ആരോപണം
10-year-old boy was beaten in kasargod
കടൽ തീരത്ത് കളിക്കുന്നതിനിടെ എറിഞ്ഞ കല്ല് ദേഹത്തുകൊണ്ടു, 10 വയസുകാരനെ മർദ്ദിച്ചതായി പരാതിrepresentative image

കാസര്‍കോട്: പള്ളിക്കരയില്‍ 10 വയസുകാരനെ മര്‍ദ്ദിച്ചതായി പരാതി. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ കല്ലെറിഞ്ഞ് കളിക്കുന്നതിനിടെ കാലില്‍ കല്ല് കൊണ്ടെന്നാരോപിച്ച് കടല്‍ത്തീരം കാണാനെത്തിയ യുവാവാണ് 10 വയസുകാരനെ മര്‍ദ്ദിച്ചത്. ഈ മാസം രണ്ടാം തീയതിയാണ് പള്ളിക്കരയില്‍ താമസിക്കുന്ന 10 വയസുകാരന് മർദ്ദനമേറ്റത്.

അതേസമയം, ഇയാള്‍ക്കെതിരെ നിസ്സാര കുറ്റം മാത്രം ചുമത്തി കേസ് ഒതുക്കാന്‍ ശ്രമമെന്ന് ആരോപണമുണ്ട്. മര്‍ദ്ദനമേറ്റതോടെ കുട്ടി മാനസികമായി തളര്‍ന്നെന്നാണ് പത്ത് വയസുകാരന്റെ മാതാവ് പ്രതികരിക്കുന്നത്. ബാലനീതി നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ബാലാവകാശ കമ്മീഷനും ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് കുട്ടിയുടെ വീട്ടുകാർ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com