
കൊല്ലത്ത് 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
കൊല്ലം: കൊല്ലത്ത് വൻ ലഹരി വേട്ട. വാഹനത്തിൽ കടത്താന്‍ ശ്രമിച്ച 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ശനിയാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം.
പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ, ഡ്രൈവര്‍ വാഹനവുമായി വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
പിന്നാലെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. എന്നാൽ, പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.