

പത്തനംതിട്ടയിൽ 10-ാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; അച്ഛനടക്കം 7 പേർക്കെതിരേ കേസ്
representative image
വെട്ടൂർ: പത്തനംതിട്ട വെട്ടൂരിൽ 10 ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയായതായി പരാതി. കുട്ടിയുടെ പിതാവ് ഉൾപ്പെടെ 7 പേർക്കെതിരേ പൊലീസ് കേസെടുത്തു. ഇതിൽ 2 പേരെ പൊലീസ് അറസ്റ്റു ചെയ്തു.
കുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടക കെട്ടിടത്തിന്‍റെ ഉടമ, ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന മറ്റൊരു താമസക്കാരൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.
കുട്ടി 7-ാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛനിൽ നിന്ന് ലൈംഗിക ചൂഴണം നേരിട്ടതായാണ് പരാതിയിൽ പരാമർശിക്കുന്നത്. ഇയാൾ നിലവിൽ വിദേശത്താണ്. വിദേശത്തു നിന്ന് ഇയാളെ നാട്ടിലേക്കെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
സഹപാഠികളോടാണ് കുട്ടി പീഡന വിവരം പറയുന്നത്. അത് സിഡബ്ല്യുസി വഴി പൊലീസിലെത്തുകയായിരുന്നു. 7 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലയാലപ്പുഴ പൊലീസാണ് കേസന്വേഷിക്കുന്നത്. ഇതിൽ ഒരു കേസ് പെരുനാട് പൊലീസിന് കൈമാറും.