മയക്കുമരുന്ന് സംഘവുമായി ബന്ധം; കർ‌ണാടകയിൽ 11 പൊലീസുകാർക്ക് സസ്പെൻഷൻ

വിൽപ്പന നിരോധിച്ചിട്ടുള്ള ഏകദേശം 1,000 ഗുളികകളാണ് പിടിച്ചെടുത്തത്
11 Bengaluru policemen suspended for colluding with drug peddlers

മയക്കുമരുന്ന് സംഘവുമായി ബന്ധം; കർ‌ണാടകയിൽ 11 പൊലീസുകാർക്ക് സസ്പെൻഷൻ

representative image

Updated on

ബംഗളുരു: കർണാടകയിൽ 11 പൊലീസുകാർക്ക് സസ്പെൻഷൻ. മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനു പിന്നാലെയാണ് നടപടി. ചാമരാജപേട്ട ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവരെയാണ് സസ്പെൻസ് ചെയ്തത്.

ഓഗസ്റ്റ് 22 ന് രാജരാജേശ്വരി നഗർ പൊലീസ് വിദ്യാർഥികൾക്കുൾപ്പെടെ നിരോധിത മയക്കുമരുന്ന് ഗുളികകൾ വിൽക്കുന്നതിനിടെ ആറ് കച്ചവടക്കാരെ കൈയോടെ പിടികൂടിയതോടെയാണ് പൊലീസുകാർക്കെതിരേ ആരോപണം ഉയർന്നത്.

ഓഗസ്റ്റ് 22 ന് രാജരാജേശ്വരി നഗർ പൊലീസ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് നിരോധിത മയക്കുമരുന്ന് ഗുളികകൾ വിൽക്കുന്നതിനിടെ ആറ് കച്ചവടക്കാരെ കയ്യോടെ പിടികൂടിയതോടെയാണ് ഈ റാക്കറ്റ് വെളിച്ചത്തുവന്നത്.

ഓവർ-ദി-കൗണ്ടർ വിൽപ്പന നിരോധിച്ചിട്ടുള്ള ഏകദേശം 1,000 ഗുളികകളാണ് പിടിച്ചെടുത്തത്. കുറ്റാരോപിതരായ പൊലീസുകാർ കച്ചവടക്കാരുമായി പതിവായി സമ്പർക്കം പുലർത്തിയിരുന്നുവെന്നും, എല്ലാ മാസവും കൈക്കൂലിയായ പണം വങ്ങിയിരുന്നതായും അവരോടൊപ്പം പാർട്ടി നടത്തുകയും ചെയ്തിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. പിന്നാലെയാണ് നടപടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com