11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചു; യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ

ചോദ്യം ചെയ്യലിൽ കുട്ടിയെ കൊലപ്പെടുത്തിയതായി ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്
ശ്രീപ്രിയ
ശ്രീപ്രിയ

മലപ്പുറം: 11 മാസം പ്രായമുള്ള ആൺകുട്ടിയെ അമ്മയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതായി സംശയം. തിരൂരിനടുത്ത് തലക്കാടാണ് സംഭവം. തമിഴ്നാട് നെയ്‌വേലി സ്വദേശി ജയസൂര്യ (23) പിതാവ് കുമാർ, പെൺസുഹൃത്ത് തമിഴ്നാട് കടലൂർ സ്വദേശി ശ്രീപ്രിയ എന്നിവരെ തിരൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

2 മാസം മുൻപാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. ഭർത്താവിനെ വിട്ട് തിരൂരിൽ എത്തിയ യുവതിക്കൊപ്പം കുഞ്ഞിനെ കാണാതെ വന്നതോടെ ബന്ധുക്കളിൽ ഒരാൾക്ക് സംശയം തോന്നുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ കുട്ടിയെ കൊലപ്പെടുത്തിയതായി ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കുഞ്ഞിനെ ഉപേക്ഷിച്ചതെവിടെയാണെന്ന കാര്യം ഇവർ വെളിപ്പെടുത്തിയിട്ടില്ല. പൊലീസ് മൊഴി പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com