
തമിഴ്നാട്: തിരിപ്പൂരിൽ പതിനഞ്ചുകാരന്‍ ഓടിച്ച വാഹനമിടിച്ച് പതിനൊന്നുകാരിക്ക് ദാരുണാന്ത്യം. സ്കൂളിലേക്ക് പോവുകയായിരുന്ന പതിനഞ്ചുകാരന്‍റെ കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ദീപിക എന്ന പെൺകുട്ടിയെ ഇടിക്കുകയായിരുന്നു.
സംഭവത്തിൽ ആൺകുട്ടിയുടെ പിതാവിനെതിരേ പൊലീസ് കേസെടുത്തു. സ്കൂൾ അവധിയായതിനാൽ സഹോദരങ്ങൾക്കൊപ്പം അച്ഛന്‍റെ റസ്റ്ററന്‍റിലേക്ക് പോവുകയായിരുന്നു ദീപിക.
നാട്ടുകാർ കൂടി ഡ്രൈവറെ മർദിക്കാനൊരുങ്ങിയപ്പോഴാണ് ഡ്രൈവർ സീറ്റിൽ ആൺകുട്ടിയെ കണ്ടത്. തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.