അയൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു, സ്കൂളിൽ പോയി; അമ്മ മരിച്ചതറിയാതെ ബാലന്‍ മൃതദേഹത്തിനൊപ്പെം കഴിഞ്ഞത് 2 ദിവസം

എന്നാൽ ദുർഗന്ധം വമിച്ചതോടെയാണ് മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്.
അയൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു, സ്കൂളിൽ പോയി; അമ്മ മരിച്ചതറിയാതെ ബാലന്‍ മൃതദേഹത്തിനൊപ്പെം കഴിഞ്ഞത് 2 ദിവസം
Updated on

ബെംഗളൂരു: അമ്മ മരിച്ചതറിയാതെ 11 വയസുക്കാരന്‍ അമ്മയുടെ മൃതദേഹത്തിനൊപ്പെം കഴിഞ്ഞത് 2 ദിവസം. ബെംഗളൂരു (bengaluru) ഗംഗാനറിലെ ഒരു വീട്ടിലാണ് സംഭവം.

അയൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചും, സ്കൂളിൽ പോയി തിരിച്ചെത്തിയും മൃതദേഹത്തിനൊപ്പം (dead body) കിടന്നുറങ്ങിയുമാണ് കുട്ടി 2 ദിവസം കഴിഞ്ഞത്. ഇങ്ങനെയായിട്ടും അമ്മയുടെ വിയോഗം (dead mother) കുട്ടി തിരിച്ചറിഞ്ഞില്ല. എന്നാൽ ദുർഗന്ധം വമിച്ചതോടെയാണ് മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്.

സംസാരശേഷിയില്ലാത്ത അന്നമ്മ (40) ഉറക്കത്തിനിടെയാണ് മരിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് കുട്ടിയുടെ അമ്മ മരിച്ചതെന്നാണ് പൊലീസിന്‍റെ പ്രാധമിക റിപ്പോർട്ട്. ഭർത്താവ് മരിച്ചതിനെ തുടർന്ന് വർഷങ്ങളായി അമ്മയും മകനും മാത്രമായാണ് താമസിച്ചുകൊണ്ടിരുന്നത്. എന്നാൽ അസുഖം ഭാതിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വീട്ടുജോലിക്ക് പോയിരുന്നില്ല. ആസുഖമായതിനാൽ അമ്മ ഉറങ്ങുകയാണെന്നാണ് കിട്ടി കരുതിയതെന്നാണ് പൊലീസ് പറയുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com