ട്രെയിനിൽ 12 കിലോ കഞ്ചാവ് കടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ

ആർപിഎഫിന്‍റെ കീഴിലുള്ള കോയമ്പത്തൂർ ക്രൈം വിങിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി
ട്രെയിനിൽ 12 കിലോ കഞ്ചാവ് കടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ

കോയമ്പത്തൂർ: ട്രെയിനിൽ കടത്തിയ 12 കിലോ കഞ്ചാവ് പിടികൂടി. ദിബ്രുഗഡ്-കന്യാകുമാരി എക്സ്പ്രസിലെ യാത്രക്കാരനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ മരുതമല സ്വദേശി സി.ഗോവിന്ദനെ (55) അറസ്റ്റ് ചെയ്തു.

ആർപിഎഫിന്‍റെ കീഴിലുള്ള കോയമ്പത്തൂർ ക്രൈം വിങിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയെ നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് കൈമാറി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com