ബലാത്സംഗത്തിനിരയായ 12കാരിയെ ആട്ടിപ്പായിച്ച് നാട്ടുകാർ...!

സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്
ബലാത്സംഗത്തിനിരയായ 12കാരിയെ ആട്ടിപ്പായിച്ച് നാട്ടുകാർ...!
Updated on

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ബലാത്സംഗത്തിനിരയായി ചോരയൊലിച്ച് അർധനഗ്നയായെത്തിയ 12 വയസുകാരിയെ ആട്ടിപ്പായിച്ച് പ്രദേശവാസികൾ. പെൺകുട്ടി വീടുകൾ തോറും കയറിയിറങ്ങി സഹായം അഭ്യർഥിച്ച് നടക്കുന്ന ദൃശമാണ് പുറത്തുവന്നത്. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് 15 കിലോമീറ്റർ അകലെ ബാഗ്നഗർ റോഡിലെ സിസിടിവിയിലാണ് ദൃശം ലഭിച്ചത്.

ദൃശങ്ങളിൽ കാണുന്ന പെൺകുട്ടി ബലാത്സംഗത്തിനിരയായതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു തുണി കഷ്ണംകൊണ്ട് ശരീരം മറച്ച് അലഞ്ഞു നടന്ന കുട്ടി ആശ്രമത്തിലെത്തി. അവിടെയുണ്ടായിരുന്ന പുരോഹിതനാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

മുറിവുകൾ ഗുരുതരമായതിനെ തുടർന്ന് പെൺകുട്ടിയെ ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. പ്രതിയെ എത്രയും വേഗം കണ്ടെത്തുമെന്നും അതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഉജ്ജയിയിൻ പൊലീസ് മേധാവി സച്ചിൻ ശർമ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com