മദ്യക്കുപ്പിയിൽ കൊക്കെയ്ൻ കടത്താൻ ശ്രമം; കൊച്ചിയിൽ 13 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ പിടിയിൽ

കുപ്പിയിൽ നിന്നും മദ്യം മാറ്റിയശേഷം മറ്റൊരു ദ്രാവകത്തിൽ കൊക്കെയ്ൻ കലർത്തിയായിരുന്നു ഇയാൾ മയക്കുമരുന്ന് കടത്തിയത്
13 crore drug bust in kochi kenyan native arrested
കൊച്ചിയിൽ 13 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ പിടിയിൽ
Updated on

കൊച്ചി: നെടുമ്പാശേരിയിൽ 13 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ പിടിയിൽ. നംഗ എന്നയാളെ ഡിആർഐ സംഘമാണ് പിടികൂടിയത്. 1300 ഗ്രാം മയക്കു മരുന്നാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ 13 കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇതെന്നാണ് വിവരം.

1100 ഗ്രാം ലഹരിമരുന്നാണ് ദ്രാവരൂപത്തിൽ മദ്യകുപ്പിയിലാക്കി കെനിയൻ പൗരന്‍റെ ചെക്ക്-ഇൻ ലഗേജിലായിരുന്നു ഉണ്ടായിരുന്നത്. കുപ്പിയിൽ നിന്നും മദ്യം മാറ്റിയശേഷം മറ്റൊരു ദ്രാവകത്തിൽ കൊക്കെയ്ൻ കലർത്തിയായിരുന്നു ഇയാൾ മയക്കുമരുന്ന് കടത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ദ്രാവക രൂപത്തിൽ കൊക്കെയ്ൻ പിടികൂടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com