ഫയൽ ചിത്രം
ഫയൽ ചിത്രം

അടിവസ്ത്രത്തിലും എയർപോഡിലും ഒളിപ്പിച്ച് സ്വർണക്കടത്ത് ;കരിപ്പൂരിൽ 1.3 കോടിയുടെ സ്വർണം പിടികൂടി

3 പേരിൽ നിന്നായി 2 കിലോയിലധികം സ്വർണം പിടിച്ചെടുത്തത്.
Published on

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട. 3 പേരിൽ നിന്നായി 2 കിലോയിലധികം സ്വർണം പിടിച്ചെടുത്തു.

അടിവസ്ത്രത്തിനുള്ളിലും എയർപോഡിലുമായി ഒളിപ്പിച്ചാണ് 1.3 കോടി വിലവരുന്ന സ്വർണം കടത്താന്‍ ശ്രമിച്ചത്.

മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് നൂറുദ്ധീന്‍, കാസർകോട് സ്വദേശി അബ്ദുൽ സലാം, കോഴിക്കോട് സ്വദേശി ഹുസൈന്‍ എന്നിവരാണ് പിടിയിലായത്.

logo
Metro Vaartha
www.metrovaartha.com