മഹാരാഷ്ട്രയിൽ 13 കാരിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം കല്ലെറിഞ്ഞ് കൊലപ്പെടുത്തി

പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്നു സമയത്തായിരുന്നു അതിക്രമം
13 year old girl raped and killed in jalgaon maharashtra
മഹാരാഷ്ട്രയിൽ 13 കാരിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം കല്ലെറിഞ്ഞ് കൊലപ്പെടുത്തി
Updated on

മുംബൈ: മഹാരാഷ്ട്രയിലെ ജലഗാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കല്ലെറിഞ്ഞ് കൊലപ്പെടുത്തി. ജലഗാവിലെ ചോപ്ഡയിലാണ് സംഭവം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ചോപ്ഡ സ്വദേശിയായ 13 കാരിക്കാണ് അതി ക്രൂരമായ പീഡനം നേരിടേണ്ടി വന്നത്. പിന്നാലെ കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്നു സമയത്തായിരുന്നു അതിക്രമം. വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയശേഷം ലൈംഗികമായി പീഡിപ്പിക്കുകയും പിന്നാലെ കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവത്തിനു പിന്നാലെ ജലഗാവിൽ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതിക്കെതിരേ കടുത്ത നടപടി ആവശ്യപ്പെട്ടാണ് സ്ത്രീകളും പെൺകുട്ടികളും അടക്കമുള്ളവർ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com