പതിനാലുകാരിയായ മകളെ പീഡിപ്പിച്ചയാൾക്ക് 139 വർഷം കഠിനതടവ്

സംഭവമറിഞ്ഞിട്ടും പൊലീസില്‍ വിവരം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മയ്ക്കും അമ്മൂമ്മയ്ക്കും ശിക്ഷ
139 year rigorous imprisonment for man who raped daughter
പതിനാലുകാരിയായ മകളെ പീഡിപ്പിച്ചയാൾക്ക് 139 വർഷം കഠിനതടവ്Image by bedneyimages on Freepik

മലപ്പുറം: പതിനാലുകാരിയായ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 139 വര്‍ഷം കഠിനതടവും 5,85,000 രൂപ പിഴയും. സംഭവം മറച്ചുവെച്ച അമ്മയും അമ്മൂമ്മയും പതിനായിരം രൂപ വീതം പിഴയടയ്ക്കാനും പരപ്പനങ്ങാടി പോക്‌സോ അതിവേഗ കോടതി ജഡ്ജി എ. ഫാത്തിമാബീവി ഉത്തരവിട്ടു. സംഭവമറിഞ്ഞിട്ടും പൊലീസില്‍ വിവരം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മയെയും അമ്മൂമ്മയെയും ശിക്ഷിച്ചത്.

ഒന്നാം പ്രതി പിഴത്തുക അടച്ചില്ലെങ്കില്‍ ആറുവര്‍ഷവും മൂന്നു മാസവുംകൂടി അധികതടവ് അനുഭവിക്കണം. രണ്ടും മൂന്നും പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ 15 ദിവസം കഠിനതടവ് അനുഭവിക്കണം. പിഴ സംഖ്യ പൂര്‍ണമായും അതിജീവിതയ്ക്കുള്ളതാണ്. പ്രതികള്‍ പിഴയടക്കാത്ത പക്ഷം നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

2020 മേയ് 21-നും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലുമായി പീഡനത്തിനിരയായ പതിനാലുകാരി പിന്നീടും സമാനമായി പീഡിപ്പിക്കപ്പെട്ടെന്ന് തെളിഞ്ഞതായി വിധിന്യായത്തില്‍ പറയുന്നു. തിരൂരങ്ങാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദ് ഇബ്രാഹിം, ഇന്‍സ്‌പെക്ടര്‍ വിനോദ് എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷമ മാലിക് ഹാജരായി. ഒന്നാം പ്രതിയെ തവനൂർ സെൻട്രൽ ജയിലലടച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com