ലൈംഗിക അതിക്രമം, ഭീഷണി; അധ്യാപകനെ കൗമാരക്കാരൻ കഴുത്തറുത്ത് കൊന്നു

സംഭവം നടന്ന് മൂന്നു ദിവസങ്ങൾക്കു ശേഷമാണ് കുട്ടിയെ പൊലീസ് കണ്ടെത്തുന്നത്
Representative image of a crime scene
Representative image of a crime scene

ന്യൂഡൽഹി: ലൈംഗികാതിക്രമം കാട്ടിയ ട്യൂഷൻ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തി വിദ്യാർഥി. 28 വയസുകാരനായ അധ്യാപകനാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് മുപ്പത്തിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ജാമിയ നഗറിലെ ബട്‌ല ഹൗസിലെ ഒരു വീടിന്‍റെ രണ്ടാം നിലയിൽ നിന്നും രക്തം പുറത്തേക്കു ഒഴുകിയെത്തിയത് ശ്രദ്ധയിൽപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസെത്തി മുറി തുറന്നു പരിശോധിച്ചപ്പോൾ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ അധ്യാപകനെ കണ്ടെത്തുകയായിരുന്നു.

അന്വേഷണത്തിൽ ഇയാൾ സ്വവർഗാനുരാഗിയാണെന്നും രണ്ടുമാസം മുമ്പ് പരിചയപ്പെട്ട പതിനാലുവയസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്ത് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി. ഇതിന്‍റെ പ്രതികാരമായാണ് കുട്ടി അധ്യാപകനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന് മൂന്നു ദിവസങ്ങൾക്കു ശേഷമാണ് കുട്ടിയെ പൊലീസ് കണ്ടെത്തുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com