ഷവർമ കഴിച്ച് തമിഴ്നാട്ടിൽ 14കാരി മരിച്ചു; 43 പേർ ആശുപത്രിയിൽ

ഭക്ഷ്യവിഷബാധയേറ്റവരിൽ 5 കുട്ടികളും ഒരു ഗർഭിണിയുമുണ്ട്
ഷവർമ കഴിച്ച് തമിഴ്നാട്ടിൽ 14കാരി മരിച്ചു; 43 പേർ ആശുപത്രിയിൽ

ചെന്നൈ: തമിഴ്നാട് നാമക്കലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 14 വയസുകാരി മരിക്കുകയും 43 പേർ ആശുപത്രിയിലാവുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പാ​ര​മ​തി വേ​ലൂ​രി​നു സ​മീ​പ​ത്തെ ഫാ​സ്റ്റ് ഫു​ഡ് റ​സ്റ്റ​റ​ന്‍റ് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ട​പ്പി​ച്ചു.

ഞായറാഴ്ചയാണ് കുട്ടിക്ക് അച്ഛന്‍ ചിക്കന്‍ ഷവർമ വാങ്ങിക്കൊടുത്ത് കുടുംബത്തോടൊപ്പെം കഴിച്ചത്. ഞായറാഴ്ച രാത്രിയോടെ തന്നെ കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ചയോടെ മരിക്കുകയായിരുന്നു.

ജില്ലയിൽ ഇതോടെ ഷവർമയ്ക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിൽ ഈ ഹോട്ടലിൽ നിന്നും 200 ലധികം ആളുകൾ ഭക്ഷണം കഴിച്ചതായാണ് വിവരം. ഭക്ഷ്യവിഷബാധയേറ്റവരിൽ 5 കുട്ടികളും ഒരു ഗർഭിണിയുമുണ്ട്.

കൂടാതെ മെഡിക്കൽ വിദ്യാർഥികളായ 13 പേരും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരിൽ ഉൾപ്പെടുന്നു. സംഭവത്തിനു പിന്നാലെ അ​ധി​കൃ​ത​ർ സ്ഥലത്തെത്തി സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ഹോ​ട്ട​ലു​ട​മ, പാ​ച​ക​ക്കാ​രാ​യ ര​ണ്ടു​പേ​ർ എന്നിവരെ പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com