വായിൽ കല്ലുകൾ തിരുകി പശ വച്ച് ഒട്ടിച്ച നിലയിൽ നവജാതശിശുവിനെ കണ്ടെത്തി

കരച്ചിൽ തടയുന്നതിനായി വായയിൽ കല്ല് തിരുകി പശ വെച്ച് ഒട്ടിച്ച നിലയിലായിരുന്നു.
15 day old infant found abandoned in rajasthan forest

infant rescued in  Bhilwara , under treatment

Updated on

ജയ്പുർ: രാജസ്ഥാനിൽ ഭില്വാര ജില്ലയിലെ കാട്ടിൽ നിന്നു പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തി. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുട്ടി.

മണ്ഡൽഗഡ് മേഖലയിലുള്ള ക്ഷേത്രത്തിനടുത്താണ് സംഭവം. കുട്ടിയുടെ കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായയിൽ കല്ല് തിരുകി പശ വെച്ച് ഒട്ടിച്ചിരിക്കുകയായിരുന്നു.

കന്നുകാലികളെ മേയ്ക്കുന്നയാളാണ് കുഞ്ഞിനെ കണ്ടത്. തുടർന്ന് സമീപവാസികൾ പൊലീസിൽ വിവരമറിയിച്ചതിനുശേഷം അടുത്തുള്ള ബിജോലിയയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടുപിടിക്കാനുളള ശ്രമം തുടരുകയാണെന്ന് പൊലീസ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com