15 കാരി യൂട്യൂബ് നോക്കി പ്രസവിച്ചു, കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം പെട്ടിക്കുള്ളിൽ അടച്ചു വച്ചു

കുട്ടി ഉണ്ടായ ഉടൻ തന്നെ നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം 15 കാരി മൃതദേഹം വീട്ടിലെ ഒരു പെട്ടിക്കുള്ളിൽ ഒളിപ്പിക്കുകയായിരുന്നു
15 കാരി യൂട്യൂബ് നോക്കി പ്രസവിച്ചു, കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം പെട്ടിക്കുള്ളിൽ അടച്ചു വച്ചു

നാഗ്പൂർ: ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടി യൂട്യൂബ് വീഡിയോ നോക്കി പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രിലെ നാഗ്പൂരിലാണ് 15കാരി പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട യുവാവാണ് പെണ്‍കുട്ടിയെ ചൂഷണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

തനിക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ പെൺക്കുട്ടി വീട്ടുകാരിൽ നിന്നും ഗർഭിണിയാണെന്ന വിവരം മറച്ചുവയ്ക്കുകയായിരുന്നു. ഗര്‍ഭിണിയാണെന്ന കാര്യം മറ്റാരും അറിയാതിരിക്കാനാണ് പെണ്‍കുട്ടി വീട്ടില്‍ തന്നെ പ്രസവിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് യൂട്യൂബിൽ ഇതിനെക്കുറിച്ചുള്ള വീഡിയോകൾ കാണുകയും തുടർന്ന് ഈ മാസം 2-ാം തീയതി 15 കാരി ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

കുട്ടി ഉണ്ടായ ഉടൻ തന്നെ നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം 15 കാരി മൃതദേഹം വീട്ടിലെ ഒരു പെട്ടിക്കുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. പുറത്തുപോയ അമ്മ തിരിച്ച് വീട്ടിലെത്തിയപ്പെൾ പെൺക്കുട്ടിയുടെ ആരോഗ്യസ്ഥിതി കണ്ട് വിവരം തിരക്കിയപ്പോഴാണ് മകൾ കാര്യങ്ങൾ തുറന്നു പറയുന്നത്. തുടർന്ന് അമ്മ ഉടൻ തന്നെ പെൺകുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പെണ്‍കുട്ടിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com