15 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: മൂന്ന് പേർ അറസ്റ്റിൽ

പെൺകുട്ടിയുടെ അമ്മയുമായി അടുപ്പമുള്ളവരാണ് കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
15-year-old raped and made pregnant: Three arrested
15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: മൂന്ന് പേർ അറസ്റ്റിൽfile
Updated on

കോഴിക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ പിടിയിൽ. കോഴിക്കോട് മുക്കത്തിനടുത്താണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നു പേരാണ് പിടിയിലായത്. ഒരു അസം സ്വദേശിയും രണ്ട് മലപ്പുറം സ്വദേശികളെയുമാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

പെൺകുട്ടിയുടെ അമ്മയുമായി അടുപ്പമുള്ളവരാണ് കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോളാണ് കുട്ടി ഗർഭിണി ആണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് വിദ്യാർഥിനിയുടെ കുടുംബം പൊലീസിൽ പരാതി നല്‍കുകയായിരുന്നു.

കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് വിദ്യാർഥിനിയുടെ മൊഴി. സംഭവത്തിൽ ഉള്‍പ്പെട്ട മറ്റു പ്രതികൾക്കായി മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com