അനധികൃതമായി സൂക്ഷിച്ച 1500 ലിറ്റർ വിദേശ മദ്യം പിടികൂടി

വിവിധ ഇനത്തില്‍ പെട്ട ഇന്ത്യൻ നിർമിത വിദേശ മദ്യം 140 ഓളം കാർഡ്ബോർഡ് പെട്ടികളിലായി 1659 കുപ്പികളിൽ 1500 ഓളം ലിറ്ററാണ് കണ്ടെടുത്തത്
അനധികൃതമായി സൂക്ഷിച്ച 1500 ലിറ്റർ വിദേശ മദ്യം പിടികൂടി
Updated on

കോട്ടയം: അനധികൃതമായി സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യം പൊലീസ് പിടികൂടി. കൈപ്പുഴ പിള്ളകവല പുളിക്കാനം ഭാഗത്ത് വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തിരുവനന്തപുരം സ്വദേശിയുടെ ശ്രേയസ് എന്ന വീടിന്റെ കാർപോർച്ചില്‍ നിന്നും പടുതാ വലിച്ചു കെട്ടി മറച്ച നിലയില്‍ മദ്യം കണ്ടെത്തിയത്.

വിവിധ ഇനത്തില്‍ പെട്ട ഇന്ത്യൻ നിർമിത വിദേശ മദ്യം 140 ഓളം കാർഡ്ബോർഡ് പെട്ടികളിലായി 1659 കുപ്പികളിൽ 1500 ഓളം ലിറ്ററാണ് കണ്ടെടുത്തത്.

തിരുവനന്തപുരം സ്വദേശിയായ വീട്ടുടമ വീട് വാടകയ്ക്ക് കൊടുത്തിരുന്നതായും ഒരുമാസം മുമ്പ് വാടകക്കാർ വീട് കാലിയാക്കി പോയിരുന്നതായും, വീട് പൊളിക്കുന്നതിനു വേണ്ടി ഏൽപ്പിച്ചിരുന്നതായും പൊലീസിനോട് പറഞ്ഞു. തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ കെ. ഷിജിയുടെ നേതൃത്വത്തിൽ ഇത് കണ്ടെടുക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com