പ്രണയാഭ്യർഥന നിരസിച്ചതിന് 16-കാരിക്കു നേരെ ആക്രമണം; യുവാവ് പിടിയിൽ

പെൺകുട്ടിയെ പിന്തുടർന്നെത്തി മർദിക്കുകയായിരുന്നുവെന്ന് പൊലീസ്. മുടിയിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ചെന്ന് പരാതി
പ്രണയാഭ്യർഥന നിരസിച്ചതിന് 16-കാരിക്കു നേരെ ആക്രമണം; യുവാവ് പിടിയിൽ
Updated on

തിരുവനന്തപുരം: വർക്കലയിൽ പ്രണയാഭ്യർഥന നിരസിച്ച പതിനാറുകാരിയെ മർദിച്ച സംഭവത്തിൽ ഇരുപത്തിനാലുകാരനെതിരേ കേസ്. വർക്കല വെട്ടൂർ സ്വദേശി കൃഷ്ണരാജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പോക്സോ നിയപ്രകാരമാണ് കേസ്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാരുന്നു സംഭവം. നിരന്തരമായി ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തി ശല്യം ചെയ്തിരുന്നു എന്നാണ് വിവരം. കഴിഞ്ഞ ദിവസം കടയ്ക്കാവൂരിൽ ട്യൂഷന് പോയി ബസിൽ തിരികെ വീട്ടിലേക്ക് വരുമ്പോൾ കൂടെ ഇയാളും കയറി. പെൺകുട്ടിയിരുന്ന സീറ്റിന് തൊട്ടടുത്ത് ഇരിക്കുകയും കുട്ടിയുടെ കൈയിൽ കയറി പിടിക്കുകയും ചെയ്തു.

തുടർന്ന് സ്റ്റോപ്പിൽ ഇറങ്ങിയ പെൺകുട്ടിയെ പിന്തുടർന്നെത്തി മുടിയിൽ കുത്തിപ്പിടിച്ച് മുഖത്ത് അടിച്ചെന്നാണ് പരാതി. ഈ മർദനത്തിൽ പെൺകുട്ടി നിലത്ത് വീണു. പെൺകുട്ടിയുടെ ബന്ധുക്കൾ വർക്കല പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് യുവാവിനെ പിടികൂടുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com